#### Apple-ന്റെ ഒരു വര്‍ഷത്തെ പരിമിത വാറന്റി സമ്മറി ഇതിൽ ഉൾപ്പെട്ടിരിക്കുന്ന ഹാർഡ്‌വെയർ ഉൽപ്പന്നത്തിനും ആക്സസറികൾക്കും അവയുടെ മെറ്റീരിയലുകളിലും നിര്‍മാണത്തിലും ഉള്ള തകരാറുകൾക്ക് ആദ്യം റീട്ടെയിൽ ആയി വാങ്ങിയ തീയതി മുതൽ ഒരു വർഷത്തേക്ക് Apple വാറന്റി നൽകുന്നു. നിരന്തരോപയോഗത്താൽ സംഭവിക്കുന്ന കേടുപാടുകൾക്കും അപകടം അല്ലെങ്കിൽ ദുരുപയോഗം മൂലമുണ്ടാകുന്ന കേടുപാടുകൾക്കും Apple വാറന്റി നൽകുന്നില്ല. സർവീസ് ലഭിക്കുന്നതിന്, Apple-നെ വിളിക്കുകയോ ഒരു Apple Store-ഓ Apple അംഗീകൃത സർവീസ് ദാതാവിനെയോ സന്ദർശിക്കുകയോ ചെയ്യൂ — ലഭ്യമായ സർവീസ് ഓപ്ഷനുകൾ സർവീസ് അഭ്യർഥിച്ച രാജ്യത്തെ ആശ്രയിച്ചിരിക്കുന്നു, അത് യഥാർഥത്തിൽ വിൽപ്പന നടന്ന രാജ്യത്തേക്കായി പരിമിതപ്പെടുത്തിയേക്കാം. ലൊക്കേഷൻ അനുസരിച്ച് കോൾ നിരക്കുകളും അന്താരാഷ്ട്ര ഷിപ്പിങ് നിരക്കുകളും ബാധകമായേക്കാം. [apple.com/legal/warranty](https://www.apple.com/legal/warranty/), [support.apple.com](https://support.apple.com) എന്നിവയിൽ ലഭ്യമായ സേവനം നേടുന്നതിനുള്ള മുഴുവൻ നിബന്ധനകൾക്കും വിശദമായ വിവരങ്ങൾക്കും വിധേയമായി, ഈ വാറന്റിയുടെ അടിസ്ഥാനത്തിൽ നിങ്ങൾ ഒരു സാധുവായ ക്ലെയിം സമർപ്പിക്കുകയാണെങ്കിൽ, Apple അതിന്റെ സ്വന്തം വിവേചനാധികാരത്തിൽ നിങ്ങളുടെ ഹാർഡ്‌വെയർ ഡിവൈസ് റിപ്പയർ ചെയ്യുകയോ പകരം മറ്റൊന്ന് നൽകുകയോ റീഫണ്ട് ചെയ്യുകയോ ചെയ്യും. പ്രാദേശിക ഉപഭോക്തൃ നിയമങ്ങൾ പ്രകാരം നൽകിയിരിക്കുന്ന അവകാശങ്ങൾക്ക് പുറമേയാണ് വാറന്റി ആനുകൂല്യങ്ങൾ. ഈ വാറന്റിയുടെ അടിസ്ഥാനത്തിൽ ഒരു ക്ലെയിം സമർപ്പിക്കുമ്പോൾ നിങ്ങൾ വാങ്ങൽ വിശദാംശങ്ങളുടെ തെളിവ് നൽകേണ്ടി വന്നേക്കാം. 011626-1 WAR-ML